പുഴുങ്ങിയ മുട്ട എത്ര സമയം വെക്കാം? ആരോഗ്യകരമായി കഴിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുട്ട പുഴുങ്ങി രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്
വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ മുട്ട മികച്ചൊരു പ്രഭാതഭക്ഷണമാണ്. എന്നാൽ, പുഴുങ്ങിയ മുട്ട കഴിക്കുന്ന സമയത്തിലും അത് സൂക്ഷിക്കുന്ന രീതിയിലും ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
മുട്ട പുഴുങ്ങി രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചൂട് 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ കഴിക്കാൻ ശ്രദ്ധിക്കണം. പുഴുങ്ങുമ്പോൾ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നഷ്ടപ്പെടുന്നത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
പുഴുങ്ങിയ മുട്ട ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈർപ്പവും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധവും ഏൽക്കാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. മുട്ടയുടെ തോട് കളയാതെ വേണം ഫ്രിഡ്ജിൽ വെക്കാൻ. തോട് കളഞ്ഞതാണെങ്കിൽ നനഞ്ഞ പേപ്പർ ടവൽ ഉപയോഗിച്ച് പൊതിഞ്ഞ് പാത്രത്തിൽ അടച്ചു വെക്കാം.
മുട്ട ഒരിക്കലും ഫ്രീസറിൽ വെക്കരുത്. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബ്ബർ പോലെ കട്ടിയുള്ളതാക്കി മാറ്റും. സൾഫറസ് ഗന്ധമോ ചീഞ്ഞ ഗന്ധമോ അനുഭവപ്പെട്ടാൽ മുട്ട ഉപയോഗിക്കരുത്.
അമിതമായി വേവിച്ച മുട്ടയിൽ ചാരനിറമോ പച്ചയോ കലർന്ന മഞ്ഞക്കരു കാണപ്പെടുന്നത് മുട്ട ചീത്തയായതിന്റെ ലക്ഷണമാകാം. അമിതമായി വേവിച്ച മുട്ടകൾ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പാകം ചെയ്യുന്നതിലും സമയം പാലിക്കുന്നത് നന്നായിരിക്കും.
What's Your Reaction?

