സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം, യു.എസ്. തീരുവ ആഘാതത്തില്‍ വ്യവസായികളുടെ യോഗം വിളിച്ച് പി. രാജീവ്
സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതികളുണ്ടെങ്കിലും സർക്കാരിന്റെ പരിധിയിൽനിന്നു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന്', മന്ത്രി

കൊച്ചി: ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തിയ സാഹചര്യത്തിൽ കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. വാണിജ്യമേഖലയ്ക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
'ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഒരു ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാൻ സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതികളുണ്ടെങ്കിലും സർക്കാരിന്റെ പരിധിയിൽനിന്നു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന്', മന്ത്രി വാഗ്ദാനം ചെയ്തു.
പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റ് വിപണികൾ കണ്ടെത്തണം. എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ മാതൃകയിൽ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികൾ കണ്ടെത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
What's Your Reaction?






