കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത കൂട്ടും; ട്യൂമർ വളർച്ചയ്ക്ക് പിന്നിൽ കൊഴുപ്പെന്ന് പരീക്ഷണം

ട്യൂമർ വളർച്ചയെ ഭക്ഷണരീതികൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം

Apr 13, 2026 - 22:10
Apr 13, 2026 - 22:10
 0
കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത കൂട്ടും; ട്യൂമർ വളർച്ചയ്ക്ക് പിന്നിൽ കൊഴുപ്പെന്ന് പരീക്ഷണം

ന്യൂജഴ്സി: ഭക്ഷണശീലവും സ്തനാർബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠനം. കൊഴുപ്പ് കൂടിയ ആഹാരങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുമെന്നും പ്രത്യേകിച്ച് 'ട്രിപ്പിൾ നെഗറ്റീവ്' പോലുള്ള വേഗത്തിൽ പടരുന്ന കാൻസറുകളുടെ വളർച്ചയ്ക്ക് ഇത് കാരണമാകുമെന്നും ഗവേഷകർ കണ്ടെത്തി.

ട്യൂമർ വളർച്ചയെ ഭക്ഷണരീതികൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം. ഇൻസുലിൻ, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയിൽ കൊഴുപ്പാണ് ട്യൂമർ പടരാൻ പ്രധാനമായും സഹായിക്കുന്നതെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.

മനുഷ്യന്റെ പ്ലാസ്മയ്ക്ക് സമാനമായ ദ്രാവകം ഉപയോഗിച്ച് ത്രിമാന ട്യൂമർ മോഡലുകൾ സൃഷ്ടിച്ചാണ് ഗവേഷണം നടത്തിയത്. ഇത് യഥാർത്ഥ ട്യൂമറുകൾക്ക് സമാനമായി പെരുമാറുന്നുവെന്ന് ഗവേഷകർ ഉറപ്പാക്കിയിരുന്നു.

ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ആഹാരം ട്യൂമറിന്റെ ഘടനയിൽ മാറ്റം വരുത്തുകയും അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാൻസർ കോശങ്ങൾ വേഗത്തിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുന്നു.

ട്യൂമർ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം കണ്ടെത്താനായിരുന്നു ഗവേഷണം ആരംഭിച്ചത്. എന്നാൽ, കൊഴുപ്പടങ്ങിയ ആഹാരങ്ങൾ ട്യൂമറിന്റെ വളർച്ചയെ ദോഷകരമായി സ്വാധീനിക്കുന്നു എന്നാണ് പഠനത്തിനൊടുവിൽ വ്യക്തമായതെന്ന് ഗവേഷകർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow