ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴമുണ്ടോ?

വിറ്റാമിനുകൾ, നാരുകൾ, ഫ്ളേവനോയ്ഡുകൾ പോലുള്ള ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ എന്നിവയുടെ സാന്ദ്രത നാരങ്ങയിൽ വളരെ കൂടുതലാണ്

Oct 4, 2025 - 22:53
Oct 4, 2025 - 22:53
 0
ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴമുണ്ടോ?

ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ? ഉണ്ടെന്നാണ് യുഎസിലെ വില്യം പാറ്റേഴ്സൺ സർവകലാശാല നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ വ്യത്യസ്തതരം പഴങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഈ പഠനത്തിൽ, നാരങ്ങയാണ് (Lemon) ഏറ്റവും മികച്ചതെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

നാരങ്ങയെ മറ്റ് പഴങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്: വിറ്റാമിനുകൾ, നാരുകൾ, ഫ്ളേവനോയ്ഡുകൾ പോലുള്ള ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ എന്നിവയുടെ സാന്ദ്രത നാരങ്ങയിൽ വളരെ കൂടുതലാണ്. 100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളിൽ നാരങ്ങ വേറിട്ടുനിന്നു. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങൾ ലഭ്യമാക്കാൻ ഈ സിട്രിക് പഴത്തിന് സാധിക്കുമെന്ന് പഠനം പറയുന്നു.

പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമുണ്ട്. ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആൻ്റി-ഇൻഫ്ളമേറ്ററി: ആൻ്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

നാരങ്ങയ്ക്ക് അസിഡിക് സ്വഭാവമുണ്ടെങ്കിലും, ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ഇത് ശരീരത്തിൽ ആൽക്കലൈൻ സ്വഭാവം ഉണ്ടാക്കുന്നു. ഇത് pH നില സന്തുലിതമാക്കാൻ സഹായിക്കും. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിൻ്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. നാരങ്ങയുടെ അസിഡിക് ഗുണം ആരോഗ്യത്തിന് നല്ലതാണെന്നും ശത്രുവല്ലെന്നും ഗവേഷകർ ഉറപ്പിച്ചു പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow