ചര്‍മത്തില്‍ നിന്ന് കൊളാജന്‍ നഷ്ടപ്പെടുന്നതിന്‍റെ കാരണങ്ങള്‍ അറിയാം

കൊളാജൻ്റെ ഉത്പാദനം കുറയുന്നത് ചർമ്മത്തിൻ്റെ ദൃഢത നഷ്ടപ്പെടാനും ചുളിവുകൾ ഉണ്ടാകാനും കാരണമാകും

Nov 1, 2025 - 22:19
Nov 1, 2025 - 22:20
 0
ചര്‍മത്തില്‍ നിന്ന് കൊളാജന്‍ നഷ്ടപ്പെടുന്നതിന്‍റെ കാരണങ്ങള്‍ അറിയാം

ചർമ്മത്തെ യുവത്വത്തോടെയും ദൃഢതയോടെയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീനാണ് കൊളാജൻ (Collagen). ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത (Elasticity) ഉറപ്പാക്കുന്നു. കൊളാജൻ്റെ ഉത്പാദനം കുറയുന്നത് ചർമ്മത്തിൻ്റെ ദൃഢത നഷ്ടപ്പെടാനും ചുളിവുകൾ ഉണ്ടാകാനും കാരണമാകും. അതിനാൽ, ചർമ്മത്തിൽ നിന്ന് കൊളാജൻ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

ചര്‍മത്തില്‍ നിന്ന് കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വെയിലുമായുള്ള സമ്പര്‍ക്കമാണ്. ഇത് കൊളാജന്‍ തകര്‍ക്കുന്ന എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നത് വളരെ പ്രധാനമാണ്. പുകവലി ചര്‍മത്തിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് രക്തയോട്ടം പരിമിതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കൊളാജന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം അനിവാര്യമാണ്. നിര്‍ജലീകരണം ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ വേഗത കൂട്ടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ വെള്ളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തെ റിപ്പെയര്‍ ആന്‍ റീജനറേറ്റ് എന്ന പ്രക്രിയയിലൂടെ കൊണ്ടുപോകുന്നത് ഉറക്കമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം നടക്കും. എന്നും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സമ്മര്‍ദം കൂടുന്നത് ചര്‍മ്മത്തിന് കൊളാജന്‍ നഷ്ടപ്പെടാന്‍ കാരണമാകും. മെഡിറ്റേഷന്‍, യൊഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തം, വ്യായാമം എന്നിങ്ങനെയുള്ള ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സമ്മര്‍ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow