പ്രമേഹ നിയന്ത്രണം: പഞ്ചസാര ഒഴിവാക്കിയാൽ മാത്രം പോരാ, അളവാണ് പ്രധാനം
ആരോഗ്യകരമെന്ന് കരുതി ധാരാളം ഗോതമ്പ് ഉത്പന്നങ്ങൾ കഴിക്കുന്നത് ഗുണകരമാകില്ല
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ മിക്കവരും ആദ്യം ചെയ്യുന്നത് പഞ്ചസാരയും അരിയും പൂർണമായും ഒഴിവാക്കുകയാണ്. എന്നാൽ, ഈ രണ്ട് കാര്യങ്ങൾ ഒഴിവാക്കിയതുകൊണ്ട് മാത്രം പ്രമേഹം നിയന്ത്രണത്തിലാകില്ല എന്ന ധാരണ തിരുത്തേണ്ടതുണ്ട്. ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഏകദേശം 5 ഗ്രാം ഷുഗറാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ, ഇടത്തരം വലിപ്പമുള്ള ഒരു പഴുത്ത മാങ്ങയിൽ 40 മുതൽ 45 ഗ്രാം വരെ ഷുഗർ ഉണ്ട്.
ആരോഗ്യകരമെന്ന് കരുതി ധാരാളം ഗോതമ്പ് ഉത്പന്നങ്ങൾ കഴിക്കുന്നത് ഗുണകരമാകില്ല. ഒരു ചപ്പാത്തിയിൽ ഏകദേശം 15 ഗ്രാം ഷുഗറിന് തുല്യമായ കാർബോഹൈഡ്രേറ്റ്സ് (കാർബ്‌സ്) അടങ്ങിയിട്ടുണ്ട്.
പഞ്ചസാരയും അരിയും ഒഴിവാക്കി, ആരോഗ്യകരമാണെന്ന് കരുതി ആറും ഏഴും ഗോതമ്പ് ചപ്പാത്തികൾ കഴിക്കുന്നത്കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിലാണ് പ്രമേഹ നിയന്ത്രണത്തിന്റെ വിജയം.
നാം കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാനുള്ള കഴിവുണ്ട്. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റി ശരീരത്തിൽ സംഭരിക്കുന്നു.
ഈ സംഭരണ പ്രക്രിയ കൃത്യമായി നടക്കാതെ വരുമ്പോൾ, പഞ്ചസാര രക്തത്തിൽത്തന്നെ അവശേഷിക്കുകയും ഇത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ജീവിതശൈലിയാണ് മുഖ്യം. നിരീക്ഷണങ്ങൾ തെളിയിക്കുന്നത് പോലെ, പ്രമേഹം വരാൻ സാധ്യതയുള്ള (പ്രീഡയബറ്റിക്) ഘട്ടത്തിലുള്ളവരിൽ പോലും ഈ ശീലങ്ങൾ രോഗം ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്:
കാർബോഹൈഡ്രേറ്റിന്റെ അളവിൽ ശ്രദ്ധ ചെലുത്തുക. ശരീരത്തിന് ആവശ്യമായ വ്യായാമം ഉറപ്പാക്കുക. സമ്മർദ്ദമില്ലാത്ത ജീവിതശൈലി നിലനിർത്തുക.
What's Your Reaction?