എഡിജിപി എസ് ശ്രീജിത്തിന് വീണ്ടും അന്വേഷണം; അഞ്ച് അഴിമതി പരാതികളിൽ നടപടി വേഗത്തിൽ

Jul 31, 2026 - 11:26
Jul 31, 2026 - 11:27
 0
എഡിജിപി എസ് ശ്രീജിത്തിന് വീണ്ടും അന്വേഷണം; അഞ്ച് അഴിമതി പരാതികളിൽ നടപടി വേഗത്തിൽ

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെതിരായ അഴിമതി പരാതികളിൽ വീണ്ടും അന്വേഷണം ആരംഭിക്കാൻ നീക്കം. ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയതായി ആരോപിക്കപ്പെടുന്ന അഞ്ച് ഇടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് തുടർനടപടികൾക്ക് ഒരുങ്ങുന്നത്. എഡിജിപി എം ആർ അജിത് കുമാർ സസ്‌പെൻഷനിലായ സാഹചര്യത്തിൽ എസ് ശ്രീജിത്ത് ഡിജിപി റാങ്കിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ അന്വേഷണ നടപടികൾക്ക് തുടക്കമാകുന്നത്.

ഇതേ പരാതികളിൽ എസ് ശ്രീജിത്തിന് ക്ലീൻചിറ്റ് നൽകിയിരുന്ന നിലവിലെ ചീഫ് സെക്രട്ടറിയുടെ നടപടി അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതികളിൽ നിയമാനുസൃതമായ പരിശോധനയും തീരുമാനവും സ്വീകരിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.

പരാതികളിൽ ആഭ്യന്തര സെക്രട്ടറി മൂന്ന് ആഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കി നിയമപ്രകാരമുള്ള തീരുമാനം കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതോടെ എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടക്കാനിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow