റാപ്പർ വേടൻ വിവാഹിതനാകുന്നു; വധു എഴുത്തുകാരി നവമി, 'ഭരണഘടന സാക്ഷിയായി' ഇന്ന് വിവാഹം
ക്ഷണക്കത്തിലെ ലാളിത്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു
കൊച്ചി: തനതായ ശൈലിയിലൂടെ ശ്രദ്ധേയനായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രശസ്ത എഴുത്തുകാരി നവമിയാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും ഇന്ന്, ഫെബ്രുവരി 24-ന് വിവാഹിതരാകും.
ഇന്ന് നടക്കുന്ന രജിസ്റ്റർ വിവാഹത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷ്യം നിർത്തിയാണ് വിവാഹിതരാകുന്നത് എന്ന് ഇവരുടെ വിവാഹക്ഷണക്കത്തിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്. ക്ഷണക്കത്തിലെ ഈ ലാളിത്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് നവദമ്പതികളെ വിവാഹത്തിനായി അണിയിച്ചൊരുക്കുന്നത്. താരം തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നവമിക്കായി വേടൻ തയ്യാറാക്കിയ 'മോണലോവ' എന്ന ആൽബം നേരത്തെ തന്നെ സംഗീത പ്രേമികൾക്കിടയിൽ വലിയ ഹിറ്റായിരുന്നു. തങ്ങളുടെ പ്രണയത്തെ സംഗീതത്തിലൂടെയും എഴുത്തിലൂടെയും അടയാളപ്പെടുത്തിയ ഈ ജോഡികൾ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകർ വലിയ ആവേശത്തിലാണ്.
കല്യാണ ക്ഷണക്കത്തിന്റെ പൂർണരൂപം
സ്നേഹിതരെ,
ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.
എന്ന്,
അന്‍പോടെ
നവമിയും വേടനും
What's Your Reaction?