പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. ദ്വാരപാലക പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ് സാധനം കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് ആണ് പീഠം കണ്ടെത്തിയത്.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ഈ മാസം പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് വെഞ്ഞാറമൂടുള്ള ബന്ധു വീട്ടിൽ നിന്നു പീഠം കണ്ടെടുത്തത്.
സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. പീഠങ്ങള്‍ കാണാനില്ലെന്ന് പറഞ്ഞത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ആദ്യം വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. തുടർന്ന് വിവാദമായപ്പോഴാണ് സഹോദരിയുടെ വീട്ടിലേക്ക് ഇത് മാറ്റിയത്.