വനിതാ പ്രീമിയർ ലീഗ്; ജയേഷ് ജോർജിനെ പ്രഥമ ചെയർമാനായി തെരഞ്ഞെടുത്തു

മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയേഷ് ജോർജിനെ തെരഞ്ഞെടുത്തത്

Sep 28, 2025 - 17:15
Sep 28, 2025 - 17:15
 0
വനിതാ പ്രീമിയർ ലീഗ്; ജയേഷ് ജോർജിനെ പ്രഥമ ചെയർമാനായി തെരഞ്ഞെടുത്തു
​മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് നേതൃത്വം വഹിക്കുക മലയാളി. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.
 
ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയേഷ് ജോർജിനെ തെരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.
 
​എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്‍റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2022 മുതൽ കെസിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow