രാജ്‌കോട്ട്: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. എക്സിലൂടെയാണ് താരം വിരമിക്കൽ പ്രഖ‍്യാപനം അറിയിച്ചത്. 103 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 37 കാരനായ പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്.
''ഇന്ത‍്യൻ ജേഴ്സി അണിഞ്ഞ് ദേശീയ ഗാനം ആലപിച്ച് ഓരോ തവണയും ഗ്രൗണ്ടിലിറങ്ങുമ്പോഴും മികച്ച പ്രകടനത്തിനു വേണ്ടി ശ്രമിച്ചു. എന്നാൽ നല്ല കാര‍്യങ്ങൾക്ക് ഒരു അന്ത‍്യമുണ്ടാകുമല്ലോ. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു'' എന്നാണ് പൂജാര എക്സിൽ കുറിച്ചത്. 2013ലാണ് പൂജാര അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര പാഡണിഞ്ഞു.