അർജൻ്റീന: അർജൻ്റീനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് വനിതകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ബ്യൂണസ് ഐറിസിന്‍റെ തെക്കൻ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്.
ലാറ ഗുർടിയറസ് (15), ബ്രൻഡ ഡെൽ കാസിലോ (20), മൊറേന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊടും പീഡനത്തിന് ഇരയാക്കുന്നതും കൊല്ലുന്നതുമടക്കം ഇൻസ്റ്റഗ്രാമിലൂടെ ലൈവായി കാണിക്കുകയും ചെയ്തു.സഹോദരിമാരാണ് കൊല്ലപ്പെട്ടത്. കൈവിരലുകൾ മുറിച്ചുമാറ്റിയും, ശ്വാസം മുട്ടിച്ചും, ക്രൂരമായി മർദ്ദിച്ചുമായിരുന്നു കൊലകൾ ചെയ്തത്.
പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ, ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. മൂവരുടെയും പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയത്.
അതേസമയം കേസിൽ അഞ്ച് പേർ ഇതുവരെ പിടിയിലായി. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പെറു പൗരനായ 20കാരനാണ് കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകൻ. ഇയാൾ ഒളിവിലാണ്.