പിഎസ്‌സി നിയമനക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കി ഒന്നാം റാങ്ക്; ക്രൈംബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

Jul 30, 2026 - 22:31
Jul 30, 2026 - 22:31
 0
പിഎസ്‌സി നിയമനക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കി ഒന്നാം റാങ്ക്; ക്രൈംബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

തിരുവനന്തപുരം: പിഎസ്‌സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതായി എസ്‌ഐടി കണ്ടെത്തി.

പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി 58 മാർക്ക് വരുന്ന 10 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിരുന്നില്ല. ഈ ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കുറഞ്ഞ മാർക്ക് നേടിയിരുന്ന ഉദ്യോഗാർഥിക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്നാണ് അന്വേഷണ നിഗമനം. മറ്റ് ഉദ്യോഗാർഥികൾ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നെങ്കിലും അവ പരിഗണിച്ചില്ലെന്നും കണ്ടെത്തി.

ക്രമക്കേടിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്നതടക്കം എസ്‌ഐടി പരിശോധിക്കുന്നുണ്ട്. പിഎസ്‌സിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ സ്വദേശി വി.എസ്. ജയലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ ആരുടെയും പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതോടെ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow