വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കെല്ലാം സിയാറ സമ്മാനിക്കും
ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ആദ്യ ബാച്ച് ഉടമകളായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മാറും
ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങൾക്കെല്ലാം പുതിയ മോഡൽ ടാറ്റ സിയാറ (Tata Sierra) സമ്മാനമായി നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഇതോടെ, ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ആദ്യ ബാച്ച് ഉടമകളായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മാറും.
നവംബര്‍ 25ന് പുതിയ സിയാറയെ ടാറ്റ പുറത്തിറക്കും. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്.
ഐസിഇ മോഡലില്‍ മൂന്ന് പവര്‍ട്രെയിനാണ് സാധ്യത. 1.5 ലീറ്റര്‍ എന്‍ജിനില്‍ നാച്ചുറലി അസ്പയേഡ്, ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കാവുന്നത്. പിന്നീട് ടര്‍ബോ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കാനിടയുണ്ട്. ടാറ്റ സിയാറയുടെ ഇവി പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.
What's Your Reaction?

