ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്തത് ഈ വാഹനം

അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്

Jul 1, 2025 - 23:03
Jul 1, 2025 - 23:03
 0  14
ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്തത് ഈ വാഹനം

ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി. ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം പേരാണ് വാഹനം ബുക്ക് ചെയ്തിരിക്കുന്നത്. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ബുക്കിങ് ലഭിച്ചു. അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്. 

1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളും ലഭിച്ചു. ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 2.89 ലക്ഷം ബുക്കിങ് ലഭിച്ചു. അഞ്ച് സീറ്റര്‍ എസ്യുവി മോഡല്‍ ഇനത്തില്‍ എത്തുന്ന ഷവോമിയുടെ വൈയു7 മോഡലിന് ഏകദേശം 25,3500 യുവാന്‍ (30.25 ലക്ഷം രൂപ) ആണ് എക്സ്ഷോറൂം വില. ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ എത്തുന്ന വാഹനത്തിന് വൈയു7 മോഡല്‍ സ്റ്റാന്‍ന്റേഡ്. പ്രോ, മാക്സ് മൂന്ന് വേരിയന്റുകളും ഉണ്ടാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow