സ്‌കോഡ കുഷാക്കിന്റെ പുതിയ മോഡൽ പുറത്തിറങ്ങി; 15,000 രൂപയ്ക്ക് ബുക്ക് ചെയ്യാം
15,000 രൂപ മുൻകൂട്ടി അടച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാഹനം ബുക്ക് ചെയ്യാവുന്നതാണ്
കൊച്ചി: കോംപാക്ട് എസ്.യു.വി വിപണിയിൽ കരുത്തറിയിക്കാൻ കുഷാക്കിന്റെ പരിഷ്‌കരിച്ച മോഡൽ പുറത്തിറക്കി സ്‌കോഡ. ആധുനികമായ ഡിസൈനും കൂടുതൽ സാങ്കേതിക മികവുമാണ് പുതിയ കുഷാക്കിന്റെ പ്രധാന ആകർഷണം. 15,000 രൂപ മുൻകൂട്ടി അടച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
സ്‌കോഡയുടെ പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ശൈലിയിലാണ് നിർമ്മാണം. പുതിയ കോഡിയാക്കിന് സമാനമായ സെഗ്മെന്റഡ് ലൈറ്റ് ബാർ ഗ്രില്ലിൽ നൽകിയിട്ടുണ്ട്. സിൽവർ സ്കിഡ് പ്ലേറ്റോട് കൂടിയ പുത്തൻ ബമ്പറുകൾ വാഹനത്തിന് കൂടുതൽ കരുത്തുറ്റ ലുക്ക് നൽകുന്നു.
നേർത്ത എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, പിന്നിൽ പ്രകാശിക്കുന്ന 'SKODA' എന്ന എഴുത്തോട് കൂടിയ എൽ.ഇ.ഡി ലൈറ്റ് ബാർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ് ഉൾവശം. വേരിയന്റുകൾക്ക് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ ലഭ്യമാണ്.
ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നീ ആകർഷകമായ മൂന്ന് പുതിയ നിറങ്ങളിലും കുഷാക്ക് ലഭിക്കും. ഈ പ്രത്യേക പതിപ്പിൽ ഗ്രില്ലിന് ചുറ്റും ചുവന്ന വരകളും ക്രോമിന് പകരം ഗ്ലോസ് ബ്ലാക്ക് ഫിനിഷും നൽകിയിട്ടുണ്ട്.
ഓൺലൈൻ വഴിയോ നേരിട്ട് ഡീലർഷിപ്പുകൾ സന്ദർശിച്ചോ വാഹനം ബുക്ക് ചെയ്യാം. മാർച്ചോടെ പുതിയ കുഷാക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയോടാണ് കുഷാക്ക് മത്സരിക്കുന്നത്.
What's Your Reaction?

