മഹീന്ദ്രയുടെ ഏഴ് സീറ്റ് ഇലക്ട്രിക് എസ്‌യുവിയുടെ പേര് പുറത്തുവിട്ടു
ബോണ്‍-ഇലക്ട്രിക്’ എസ്‌യുവിയായിരിക്കും പുതിയ എസ്‌യുവി
മഹീന്ദ്രയുടെ ഏഴ് സീറ്റ് ഇലക്ട്രിക് എസ്‌യുവിയുടെ പേര് എക്‌സ്ഇവി 9എസ്. നവംബര്‍ 27ന് പുതിയ ഇലക്ട്രിക് എസ്‌യുവിയെ മഹീന്ദ്ര പ്രദര്‍ശിപ്പിക്കും. എക്‌സ്ഇവി 9ഇ, ബിഇ 6 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ക്ക് അടിത്തറയേകുന്ന ഇന്‍ഗ്ലോ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ എസ്‌യുവിയുടെ നിര്‍മാണം.
‘ബോണ്‍-ഇലക്ട്രിക്’ എസ്‌യുവിയായിരിക്കും പുതിയ എസ്‌യുവി. ഇന്‍ഗ്ലോ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന 7 സീറ്റര്‍ മോഡല്‍ എന്നതൊഴിച്ചാല്‍, ഇതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയിലുള്ള എക്‌സ്ഇവി 900ഇയിലേത് പോലെ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക് ഓഫ് ഗ്രീല്‍, ഡ്യുവല്‍-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയുണ്ടാകും. ഇന്റീരിയറിലും 9ഇയുമായി സാമ്യമുണ്ടാകും.
ഏഴു സീറ്റ് എസ്‌യുവിയുടെ ബാറ്ററി പവര്‍ട്രെയിന്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍ 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്ന വലിയ ബാറ്ററി പായ്ക്ക് പ്രതീക്ഷിക്കാം. എക്‌സ്ഇവി 9ഇ യ്ക്ക് സമാനമായി ബാറ്ററിയും പവര്‍ട്രെയിനുമായിരിക്കും വാഹനത്തില്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

