ഹോണ്ടയുടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഇടിവ്
2025 ജൂണില്‍ മൊത്തം 1,83,265 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്‍റെ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഇടിവ്. കമ്പനി ജൂണില്‍ ആഭ്യന്തരവിപണിയില്‍ ആകെ 3,88,812 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിറ്റ 4,82,597 യൂണിറ്റുകളെ അപേക്ഷിച്ച്, 19.43 ശതമാനം കുറവാണിത്. മാത്രമല്ല, 2025 മെയ് മാസത്തെ അപേക്ഷിച്ച് പ്രതിമാസം 6.8 ശതമാനം കുറവും രേഖപ്പെടുത്തി.
2025 ജൂണില്‍ മൊത്തം 1,83,265 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.47 ശതമാനം കുറവാണ്. ഹോണ്ട ഷൈന്‍ 125 ഉം എസ്പി 125 ഉം ചേര്‍ന്ന് 1,34,817 യൂണിറ്റുകള്‍ വിറ്റഴിച്ചു. പ്രീമിയം വിഭാഗത്തില്‍ സിബി350 അതിന്റെ കരുത്ത് തെളിയിച്ചു. ഈ വര്‍ഷം ജൂണില്‍ 2,361 യൂണിറ്റുകള്‍ വിറ്റു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 103.36 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
ആക്ടിവ ഇ ജൂണില്‍ 772 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 12,28,993 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,14,232 യൂണിറ്റായിരുന്നു. മൊത്തത്തില്‍, 13.10 ശതമാനം ഇടിവുണ്ടായി. എങ്കിലും, ഷൈന്‍ 125, എസ്പി 125 എന്നിവയുടെ ത്രൈമാസ വില്‍പ്പനയും 11.54 ശതമാനം വളര്‍ച്ച കൈവരിച്ചു.
What's Your Reaction?






