ടാറ്റ സിയറ നവംബര്‍ 25 ന് ഇന്ത്യന്‍ വിപണിയിലെത്തും
സാങ്കേതികവിദ്യയിൽ സമ്പന്നമായ ഒരു കാബിൻ അനുഭവമായിരിക്കും സിയറ വാഗ്ദാനം ചെയ്യുന്നത്
പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിൻ്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ടാറ്റ സിയറ (Tata Sierra) നവംബർ 25-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ എസ്‌യുവിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
മഹീന്ദ്ര XUV.e9-ന് സമാനമായി, ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട് സിയറയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സാങ്കേതികവിദ്യയിൽ സമ്പന്നമായ ഒരു കാബിൻ അനുഭവമായിരിക്കും സിയറ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എഡിഎഎസ് സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്പന്നമായ ഒരു കാബിന്‍ അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ, തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത.
ഡീസൽ പവർട്രെയിനുകളിൽ മാത്രം ഒതുങ്ങുന്ന സഫാരി, ഹാരിയർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ടാറ്റ സിയറ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.
What's Your Reaction?

