നിസാൻ ഗ്രാവിറ്റ് എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 5.65 ലക്ഷം രൂപ
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഡിസൈനിൽ നിസാൻ ഗ്രാവിറ്റ് ഏറെ വ്യത്യസ്തത പുലർത്തുന്നു
മുംബൈ: ബജറ്റ് സൗഹൃദ എംപിവി വിപണി പിടിക്കാൻ പുതിയ 'ഗ്രാവിറ്റ്' (Gravit) മോഡലുമായി നിസാൻ ഇന്ത്യ. 5.65 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില ആരംഭിക്കുന്ന ഈ വാഹനം അഞ്ച് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്.
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഡിസൈനിൽ നിസാൻ ഗ്രാവിറ്റ് ഏറെ വ്യത്യസ്തത പുലർത്തുന്നു. ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, 15 ഇഞ്ച് ഫ്‌ലെക്‌സ് വീലുകൾ, റൂഫ് റെയിലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ.
ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ, ബ്ലേഡ് സിൽവർ, സ്നോ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ഏഴ് സീറ്റുകളുള്ള ഈ എംപിവിയിൽ യാത്രക്കാരുടെ സൗകര്യത്തിനായി വിപുലമായ സജ്ജീകരണങ്ങളുണ്ട്: 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ആംറെസ്റ്റ് എന്നിവയാണവ.
സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച ഫീച്ചറുകളാണ് ഗ്രാവിറ്റിലുള്ളത്. 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), ടയർ പ്രഷർ മോണിറ്റർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ.
71 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്ററർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, എഎംടി (AMT) ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. കൂടാതെ ഡ്യുവൽ സിലിണ്ടർ ഓപ്ഷനും നിസാൻ വാഗ്ദാനം ചെയ്യുന്നു.
What's Your Reaction?



