ഇ-വിറ്റാര എത്തുന്നു മൂന്ന് വകഭേദങ്ങളില്‍
ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2025 ഡിസംബറിൽ ഇലക്ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

മാരുതി സുസുക്കിയുടെ ഇടത്തരം ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഉടൻ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. വാഹനത്തിന്റെ കയറ്റുമതി ആരംഭിച്ച കമ്പനി ഇപ്പോൾ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ്. ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2025 ഡിസംബറിൽ ഇലക്ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവി ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും. നെക്‌സ ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും ഇ-വിറ്റാരയുടെ വിൽപ്പന. ബി.വൈ.ഡി.യിൽ (BYD) നിന്ന് ലഭിക്കുന്ന എൽ.എഫ്.പി. (ലിഥിയം അയൺ-ഫോസ്‌ഫേറ്റ്) 'ബ്ലേഡ്' സെല്ലുകൾ ഉപയോഗിച്ച് 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇ-വിറ്റാര എത്തുക.
142 bhp കരുത്തുള്ള ഫ്രണ്ട്-ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക. 172 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കും. രണ്ട് സെറ്റപ്പുകളും 192.5 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
What's Your Reaction?






