സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Oct 17, 2025 - 21:47
Oct 17, 2025 - 21:47
 0
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

ദിവസങ്ങൾക്ക് മുൻപ് പനിയെ തുടർന്ന് പോത്തൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ വയോധിക ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്.യു.ടി. ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.

വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഇവർക്ക് നിലവിൽ ഡയാലിസിസ് നൽകുന്നുണ്ട്. ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് എടുക്കും. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആനാട്, മംഗലപുരം, പാങ്ങപ്പാറ, രാജാജി നഗർ, തോന്നയ്ക്കൽ എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ മാസം മാത്രം നാൽപ്പതോളം പേർക്ക് രോഗം ബാധിച്ചു. ഈ വർഷം ഇതുവരെ രോഗം ബാധിച്ച് 25 പേർ മരിച്ചു. ഈ മാസം റിപ്പോർട്ട് ചെയ്ത മരണസംഖ്യ നാല് ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow