കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
കുളിച്ച് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു

കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ? അതിൽ അൽപം കാര്യമുണ്ടെന്നാണ് പുതിയ പഠനങ്ങളും സൂചിപ്പിക്കുന്നത്. ഈ ശീലം ദീര്‍ഘകാല ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. പ്രത്യേകിച്ച്, ദഹനപ്രശ്നങ്ങള്‍ പോലുള്ള ആരോഗ്യ അവസ്ഥകള്‍ പതിവായി ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുളിച്ച് കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല.
കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതിനാല്‍, ശരിയായ ദഹനം നടക്കില്ലെന്ന് ആയുര്‍വേദത്തിലും പറയുന്നു. ഇത് പതിവായാൽ അമിതവണ്ണം തുടങ്ങിയ പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
What's Your Reaction?






