ദഹനത്തിന് ഉത്തമം, ശരീരത്തിന് തണുപ്പ്: അടുക്കളയിലെ അത്ഭുതമാണ് പെരുംജീരകം

ഭക്ഷണം കഴിച്ച ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് വയറിന് ഏറെ നല്ലതാണ്

Oct 25, 2025 - 21:39
Oct 25, 2025 - 21:39
 0
ദഹനത്തിന് ഉത്തമം, ശരീരത്തിന് തണുപ്പ്: അടുക്കളയിലെ അത്ഭുതമാണ് പെരുംജീരകം

ക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കുന്നതോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം (Fennel Seeds). ഇതിൻ്റെ ആരോഗ്യപരമായ ഗുണങ്ങളിൽ ഏറ്റവും പ്രധാനം ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ്.

ഭക്ഷണം കഴിച്ച ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് വയറിന് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, വയറ് കമ്പിച്ചതു പോലുള്ള അസ്വസ്ഥതകളും നീക്കാൻ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാൻ പെരുംജീരകം സഹായിക്കും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും, ഗാസ്ട്രിക് എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ചതിന് ശേഷം കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാൻ ഇത് സഹായിക്കുകയും, ശരീരത്തിന് തണുപ്പ് നൽകുകയും ചെയ്യും. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള വിവിധ ആൻ്റിഓക്സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും. വായ്നാറ്റം തടയാൻ സഹായിക്കുന്ന ആൻ്റി-മൈക്രോബിയൽ ഗുണങ്ങളും പെരുംജീരകത്തിൽ ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow