മുടിയുടെ ആരോഗ്യം നിലനിര്‍ത്താം, ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...
പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും

മുടിയിഴകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് മുടിയുടെ സംരക്ഷണത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്.
മുടി നന്നായി വളരാനും കരുത്തോടെയിരിക്കാനും സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ പരിചയപ്പെടാം: പ്രോട്ടീനും ബയോട്ടിനും വിറ്റാമിനുകളും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. അയേണും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരുത്തുള്ള മുടി ലഭിക്കാന്‍ സഹായിക്കും. ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.
What's Your Reaction?






