വോൾവോ EX30 കേരളത്തിലെ വിപണിയിൽ അവതരിപ്പിച്ചു
ഈ മാസം ഒക്ടോബർ 19ന് മുന്‍പ് ബുക്ക് ചെയ്യുന്നവർക്ക് പരിമിത കാല ഓഫറായി 39,99,000 രൂപയ്ക്ക് (എക്സ്-ഷോറൂം) ഈ കാർ സ്വന്തമാക്കാം

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ വോൾവോ EX30 കേരളത്തിലെ വിപണിയിൽ അവതരിപ്പിച്ചു. ഈ മാസം ഒക്ടോബർ 19ന് മുന്‍പ് ബുക്ക് ചെയ്യുന്നവർക്ക് പരിമിത കാല ഓഫറായി 39,99,000 രൂപയ്ക്ക് (എക്സ്-ഷോറൂം) ഈ കാർ സ്വന്തമാക്കാം. വോൾവോയുടെ ഇലക്ട്രിക് കാറുകളിൽ ഏറ്റവും കുറഞ്ഞ കാർബൺ ബഹിർഗമനത്തോത് ഉള്ള മോഡലാണ് EX30.
ഡെനിം, പ്ലാസ്റ്റിക് കുപ്പികൾ, അലൂമിനിയം, പിവിസി പൈപ്പുകൾ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകർഷകമായ ഇൻ്റീരിയർ തയാറാക്കിയിരിക്കുന്നത്. സ്കാൻഡിനേവിയൻ ഡിസൈനുകളും ആധുനിക സാങ്കേതികവിദ്യയും ഇതിൽ സമന്വയിക്കുന്നു.
യൂറോ എൻസിഎപി (Euro NCAP) സുരക്ഷാ പരിശോധനയിൽ ഈ കാർ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്.
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കുന്ന ഇൻ്റർസെക്ഷൻ ഓട്ടോ-ബ്രേക്ക്, ഡോർ അപ്രതീക്ഷിതമായി തുറക്കുമ്പോൾ അപകടം തടയുന്ന ഡോർ ഓപൺ അലേർട്ട് എന്നിവ ഉൾപ്പെടെയുള്ള നൂതന 'സേഫ് സ്പേസ്' സാങ്കേതികവിദ്യ ഇതിലുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ അഞ്ച് ക്യാമറകൾ, അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവ EX30-യിൽ സജ്ജീകരിച്ചിട്ടുണ്ട്. EX30-ക്ക് 272 hp പവറും 343 Nm ടോർക്കും ഉണ്ട്. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കി.മീ. ആണ്.
What's Your Reaction?






