കെടിഎം RC 160 ഇന്ത്യയിൽ എത്തി; കുറഞ്ഞ വിലയിൽ ഒരു കംപ്ലീറ്റ് സ്പോർട്സ് ബൈക്ക്

RC 200, RC 390 എന്നീ വലിയ മോഡലുകളുടെ അതേ ഡിസൈൻ ശൈലിയിലാണ് RC 160-യും ഒരുക്കിയിരിക്കുന്നത്

Jan 11, 2026 - 22:09
Jan 11, 2026 - 22:09
 0
കെടിഎം RC 160 ഇന്ത്യയിൽ എത്തി; കുറഞ്ഞ വിലയിൽ ഒരു കംപ്ലീറ്റ് സ്പോർട്സ് ബൈക്ക്

ന്യൂഡൽഹി: സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി തങ്ങളുടെ ഏറ്റവും ചെറിയ പതിപ്പായ RC 160 ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം (KTM). 1.85 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില. കരുത്തുറ്റ എൻജിനും പ്രീമിയം ലുക്കുമായി എത്തുന്ന ഈ ബൈക്ക് ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ളതാണ്.

RC 200, RC 390 എന്നീ വലിയ മോഡലുകളുടെ അതേ ഡിസൈൻ ശൈലിയിലാണ് RC 160-യും ഒരുക്കിയിരിക്കുന്നത്. കാണുമ്പോൾ ഒരു സൂപ്പർ ബൈക്കിന്റെ ഗാംഭീര്യം ഈ കൊച്ചു ബൈക്കിനുണ്ട്. 164.2cc, ലിക്വിഡ്-കൂൾഡ് എൻജിനാണ് ഇതിലുള്ളത്. ഇത് 18.73 bhp കരുത്തും 15.5 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സാണ് ബൈക്കിലുള്ളത്. മണിക്കൂറിൽ 118 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗത.

ഡ്യുവൽ ചാനൽ എബിഎസ് (ABS), സൂപ്പർമോട്ടോ മോഡ്, സ്ലിപ്പർ ക്ലച്ച് എന്നിവ ഇതിലുണ്ട്. 320 എംഎം ഫ്രണ്ട് ഡിസ്ക് മികച്ച ബ്രേക്കിങ് ഉറപ്പാക്കുന്നു. 13.75 ലിറ്റർ മെറ്റൽ ഫ്യുവൽ ടാങ്ക്, ഫുൾ എൽഇഡി ലൈറ്റിങ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. ടിഎ (TA) വേരിയന്റിൽ നാവിഗേഷൻ സപ്പോർട്ടും ലഭ്യമാണ്.

160 ഡ്യൂക്കിനേക്കാൾ ഏകദേശം 6,000 രൂപ മാത്രമാണ് ഈ സ്പോർട്സ് പതിപ്പിന് അധികമായി വരുന്നത്. പെർഫോമൻസും സ്റ്റൈലും ഒരേപോലെ ആഗ്രഹിക്കുന്നവർക്ക് ഈ ബൈക്ക് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow