വിഡയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക

Nov 10, 2025 - 22:05
Nov 10, 2025 - 22:06
 0
വിഡയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ ബ്രാന്‍ഡിന് കീഴില്‍ വിഡ വിഎക്സ്2 ഗോ 3.4 കിലോവാട്ട്അവര്‍ വേരിയന്റ് പുറത്തിറക്കി. 1.02 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില (എക്സ്-ഷോറൂം, ഡല്‍ഹി). ബാറ്ററിക്ക് വാടക നല്‍കുന്ന തരത്തിലുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് 60,000 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ സ്‌കൂട്ടര്‍ ലഭിക്കും. 

ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക. പുതിയ വേരിയന്റില്‍ 3.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരമാണ് വിഎക്സ്2 ഗോ 3.4 കിലോവാട്ട്അവര്‍ വാഗ്ദാനം ചെയ്യുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 

6 കിലോവാട്ട് പീക്ക് പവറും 26 എന്‍എം ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ ഇക്കോ, റൈഡ് എന്നി രണ്ട് റൈഡിങ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow