കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ സൂക്ഷിക്കുക! ക്യാൻസറിനും ഹോർമോൺ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം
ദിവസേന നാം ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, പ്ലേറ്റുകൾ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം
ഭക്ഷണം ഡെലിവറി ചെയ്യുന്നതിനായി ഫുഡ് ഡെലിവറി ആപ്പുകൾ നൽകുന്ന കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ സൗകര്യം കണക്കിലെടുത്ത് നമ്മൾ പലപ്പോഴും സൂക്ഷിക്കാറുണ്ട്. എന്നാൽ, ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ, തവികൾ, സ്പൂണുകൾ എന്നിവയെല്ലാം ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ദിവസേന നാം ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, പ്ലേറ്റുകൾ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിന് മുമ്പ് നാം ജാഗ്രത പാലിക്കണം. ടോക്‌സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ഗവേഷകർ സംയുക്തമായ നടത്തിയ ഒരു പഠനം ഈ വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്.
കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ ഗാർഹിക ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ ഫ്‌ലേം-റിട്ടാർഡന്റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ഈ രാസവസ്തുക്കൾ ഉയർന്ന കാൻസർ സാധ്യതയ്ക്കും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പിന്നിലെ പ്രധാന കാരണം ഉൽപ്പന്നങ്ങളുടെ നിർമ്മാണ രീതിയാണ്:
ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ഗാർഹിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഫ്‌ലേം-റിട്ടാർഡന്റുകൾ അടങ്ങിയതിനാൽ അവയ്ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് 'കീമോസ്ഫിയർ' ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ വ്യക്തമാക്കുന്നത്.
What's Your Reaction?

