മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സ്ത്രീ.
നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെയാണ് ഇവർ മരിച്ചത്.