തണുപ്പുകാലത്തെ ചർമസംരക്ഷണം; കുളിക്കുമ്പോഴും ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുപ്പുകാലത്ത് നീരിറക്കവും കഫക്കെട്ടും ഉള്ളവർ പകൽ ഇളം വെയിലുള്ള സമയത്ത് കുളിക്കുന്നതാണ് ഉചിതം

Jan 1, 2026 - 22:25
Jan 1, 2026 - 22:25
 0
തണുപ്പുകാലത്തെ ചർമസംരക്ഷണം; കുളിക്കുമ്പോഴും ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുപ്പുകാലം തുടങ്ങുന്നതോടെ ചർമം വരളുന്നതും ചുണ്ട് പൊട്ടുന്നതും കാൽപാദങ്ങൾ വിണ്ടുകീറുന്നതുമെല്ലാം സാധാരണമാണ്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ഈ സമയത്ത് ഇരട്ടി ശ്രദ്ധ ആവശ്യമാണ്. തണുപ്പുകാലത്ത് കുളിക്കുമ്പോഴും ചർമം സംരക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്:

സമയക്രമം: തണുപ്പുകാലത്ത് നീരിറക്കവും കഫക്കെട്ടും ഉള്ളവർ പകൽ ഇളം വെയിലുള്ള സമയത്ത് കുളിക്കുന്നതാണ് ഉചിതം.

ചെറുചൂടുവെള്ളം: ശരീരോഷ്മാവ് ക്രമീകരിക്കാനും പേശികൾക്ക് ആശ്വാസം നൽകാനും ചെറുചൂടുവെള്ളത്തിലെ കുളി സഹായിക്കും. കുളിക്കുമ്പോൾ അല്പം വെള്ളം കവിൾകൊള്ളുന്നത് നീരിറക്കം തടയാൻ നല്ലതാണ്.

രാസനാദിപ്പൊടി: വൈകുന്നേരങ്ങളിൽ കുളിക്കുന്നവരാണെങ്കിൽ നീരിറക്കം ഒഴിവാക്കാൻ കുളി കഴിഞ്ഞ് നെറുകയിൽ അല്പം രാസനാദിപ്പൊടി തിരുമ്മുന്നത് ഗുണകരമാണ്.


ചർമം വരളുന്നത് തടയാൻ കുളി കഴിഞ്ഞ് ഉടൻ തന്നെ മോയിസ്ചറൈസറോ ബോഡി ലോഷനോ പുരട്ടുക.

ചുണ്ടുകൾ പൊട്ടാതിരിക്കാൻ ലിപ് ബാം ഉപയോഗിക്കുന്നതും പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ കൃത്യമായ പരിചരണം നൽകുന്നതും നല്ലതാണ്.

ശരിയായ പരിചരണത്തിലൂടെ തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow