പപ്പായ വിത്ത് വെറുതെ കളയേണ്ട; കാൻസറിനെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും ഉത്തമം

പപ്പായ വിത്തുകൾ ഉണക്കി തേനിൽ ചാലിച്ചു കഴിക്കുന്നത് കുടലിലെ വിരകളെയും പരാന്നജീവികളെയും നശിപ്പിക്കും

Jan 13, 2026 - 21:32
Jan 13, 2026 - 21:32
 0
പപ്പായ വിത്ത് വെറുതെ കളയേണ്ട; കാൻസറിനെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും ഉത്തമം

പപ്പായ കഴിക്കുമ്പോൾ സാധാരണയായി നമ്മൾ കളയാറുള്ള വിത്തുകൾ യഥാർത്ഥത്തിൽ പോഷകങ്ങളുടെ ഒരു കലവറയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 'ജേണൽ ഓഫ് ഫാർമകോഗ്നസി ആൻഡ് ഫൈറ്റോകെമിസ്ട്രി'യിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പപ്പായ വിത്തുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനും ആന്തരിക അവയവങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സവിശേഷമായ കഴിവുണ്ട്. ഇതിലെ 'ബെൻസൈൽ ഐസോതിയോസയനേറ്റ്' എന്ന സംയുക്തം ഇ.കോളി, സാൽമണെല്ല തുടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു.

പപ്പായ വിത്തുകൾ ഉണക്കി തേനിൽ ചാലിച്ചു കഴിക്കുന്നത് കുടലിലെ വിരകളെയും പരാന്നജീവികളെയും നശിപ്പിക്കും. ഇതിലെ പപ്പൈൻ പ്രോട്ടീൻ ദഹനം സുഗമമാക്കുകയും അൾസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി ഉൾപ്പെടെയുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോളായ ട്രൈഗ്ലിസറൈഡുകൾ നിയന്ത്രിക്കാനും പപ്പായ വിത്തിന് സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ലൈകോപീൻ, ഐസോതിയോസയനേറ്റുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചില തരം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ ഇതിന് ശേഷിയുണ്ടെന്ന് കരുതപ്പെടുന്നു. ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും പപ്പായ വിത്തുകൾ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. ഗർഭിണികളും കുട്ടികളും ഇത് ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow