ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോർജ്

ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം

May 31, 2025 - 11:31
May 31, 2025 - 11:31
 0  10
ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോർജ്

ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലമായതിനാൽ ഡെങ്കിപ്പനിഎലിപ്പനിമഞ്ഞപ്പിത്തംവയറിളക്ക രോഗങ്ങൾ തുടങ്ങിയവ പകരാതിരിക്കാൻ മുൻകരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷംതൊണ്ടവേദനചുമശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പുകളിൽ ഉണ്ടെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരുംഗർഭിണികളുംഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആർക്കെങ്കിലും കോവിഡ് കണ്ടെത്തിയാൽ പ്രോട്ടോകോൾ പ്രകാരം ചികിത്സ ഉറപ്പാക്കണം.

 പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കൽ സംഘം ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായവർക്ക് ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. സന്നദ്ധ പ്രവർത്തകരും ക്യാമ്പിലുള്ളവരും ഉൾപ്പെടെ മലിനജലവുമായി ബന്ധപ്പെടാൻ സാധ്യതയുള്ള എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ നൽകേണ്ടതാണ്.

മഴ തുടരുന്നതിനാൽ മറ്റ് പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. പകർച്ചവ്യാധിയുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. മാലിന്യങ്ങൾ വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തണം.

ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണർ സൂപ്പർ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂ. പാമ്പ് കടിയേൽക്കാതിരിക്കാനും ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നും ഷോക്ക് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow