വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ രാജിക്ക് പിന്നാലെ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കഴിഞ്ഞ ദിവസമാണ് ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി) നിന്നും ഇലോണ്‍ മസ്‌ക് രാജിവച്ചത്.
മസ്ക് പടിയിറങ്ങി മണിക്കൂറുകൾക്കകമാണ് ട്രംപ് ഭരണകൂടം ഡോജ് പുനഃസംഘടിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ക്യാബിനറ്റ് ഉദ്യോഗസ്ഥരും മസ്‌കിന്റെ വിടവ് നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജ് ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിശദീകരിച്ചു. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
'പ്രസിഡന്റിന്റെ മന്ത്രിസഭയിലെ ഓരോ അംഗവും പ്രസിഡന്റും ഡോജിൻ്റെ ചുമതലക്കാരാണ്. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്' എന്നാണ് കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയത്.