കാനഡ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ഫ്ലൈറ്റ് പരിശീലന വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കനേഡിയൻ പൗരയായ സാവന്ന മെയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്.
ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി.