ആഞ്ഞടിച്ച് ഇസ്രയേൽ, തിരിച്ചടിച്ച് ഇറാൻ; മരണം 1500 കടന്നു; ആയുധനിർമ്മാണം വർധിപ്പിക്കാൻ ട്രംപിന്റെ ഉത്തരവ്
ഇറാനിൽ ഇതുവരെ 1,332 പേരും ലെബനനിൽ 217 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം എട്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായും ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇറാനിൽ ഇതുവരെ 1,332 പേരും ലെബനനിൽ 217 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ. യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ആഗോളതലത്തിൽ ആശങ്ക ശക്തമാകുകയാണ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവ് നഗരത്തിൽ ഉൾപ്പെടെ പതിച്ച മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ പലയിടങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായിട്ടുണ്ട്. യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണ്ണായകമായ ചില പ്രഖ്യാപനങ്ങൾ നടത്തി:
യുഎസ് ആയുധ ശേഖരം വിപുലമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ കമ്പനികളുമായി ധാരണയായി. ഇറാന്റെ ഡ്രോൺ ഭീഷണി നേരിടാൻ അത്യാധുനിക ആന്റി-ഡ്രോൺ സംവിധാനമായ ‘മെറോപ്സ്’ ഉടൻ മിഡിൽ ഈസ്റ്റിൽ വിന്യസിക്കും.വരും ദിവസങ്ങളിൽ ഇറാന്റെ വ്യോമമേഖല പൂർണ്ണമായും നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
What's Your Reaction?