തടാകത്തിൽ പൊങ്ങിക്കിടന്ന സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: തടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തടാകത്തിൽ വലിയ സ്യൂട്ട്കെയ്സ് പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്കെയ്സ് കരയ്ക്കെത്തിച്ച് തുറന്നപ്പോഴാണ് സാരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കെയ്സിന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?



