ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം.  സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സതീഷ് ധവാന്‍ സ്പെസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം3 ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു.
 
ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേര്‍പ്പെട്ടു. വിക്ഷേപിച്ച് കൃത്യം പതിനാറാം മിനുട്ടിലാണ് ഉപഗ്രഹം വിജയകരമായി  ബഹിരാകാശത്ത് എത്തിച്ചത്.
 
 ‘ബാഹുബലി’ എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചത്. 4,410 കിലോഗ്രാമോളം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയതാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേര്‍ന്നുള്ള സമുദ്രമേഖലയിലും വാര്‍ത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം.