സി.ബി.എസ്.ഇ. 10, 12 ക്ലാസ് പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
110 ദിവസം മുൻപേയാണ് സി.ബി.എസ്.ഇ. തീയതി പ്രഖ്യാപിച്ചത്
                                ന്യൂഡൽഹി: സി.ബി.എസ്.ഇ. (CBSE) 10, 12 ക്ലാസ് വിദ്യാർഥികൾക്കായുള്ള 2026ലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 നാണ് രണ്ട് ക്ലാസുകാർക്കും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10 മണിക്ക് തുടങ്ങും.
വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും പരീക്ഷകൾക്കായി മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ സൗകര്യമൊരുക്കുന്നതിനാണ് 110 ദിവസം മുൻപേ തീയതി പ്രഖ്യാപിച്ചതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
What's Your Reaction?
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                

