തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ സീറ്റുകളിലേക്കുള്ള 2025 ലെ ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിലെ 'Data sheet' എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം ഒക്ടോബർ 1ന് വൈകിട്ട് 3ന് മുമ്പ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in