കഴകൂട്ടം ടെക്നോപാർക്കിന് സമീപം നടന്ന വാഹനാപകടത്തിൽ കാർ ഓടയിലേയ്ക്ക് ഇടിച്ചുകയറി; ആളപായമില്ല
കാർ അപകടം ഒഴിവാക്കാൻ വെട്ടിത്തിരിച്ചപ്പോഴാണ് ഓടയിലേയ്ക്ക് ഇടിച്ചുകയറിയത്

കഴകൂട്ടം: ടെക്നോപാർക്ക് ഫേസ്-1ന് സമീപം സുപ്രീം ബേക്കറിയ്ക്ക് മുന്നിൽ ഇന്ന് വൈകിട്ട് 5 മണിയോടെ നടന്ന വഹനാപകടത്തിൽ കാർ ഓടയിലേയ്ക്ക് ഇടിച്ചുകയറി.
ഇരുചക്ര വാഹനവും മാരുതി സെലേറിയോ കാറുമായിരുന്നു അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്ക് പറ്റിയതായി കഴക്കൂട്ടം പോലീസ് അറിയിച്ചു. ഇതിൽ ഒരാൾക്ക് കാലിൽ പൊട്ടലുള്ളതായും എസ്.പി. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
കഴക്കൂട്ടത്ത് നിന്നും കുളത്തൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ അപകടം ഒഴിവാക്കാൻ വെട്ടിത്തിരിച്ചപ്പോഴാണ് ഓടയിലേയ്ക്ക് ഇടിച്ചുകയറിയത്.
What's Your Reaction?






