അർജന്റീന ടീം കേരളത്തിൽ വരില്ലെന്ന് റിപ്പോര്‍ട്ട്; കരാർ ലംഘനം ആരോപിച്ച് പര്യടനം ഉപേക്ഷിച്ചതായി എഎഫ്എ

തയാറെടുപ്പുകളിലും യാത്രാ ക്രമീകരണങ്ങളിലും സംഘാടകർ തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുന്നതിനാലാണ് കേരള പര്യടനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

Oct 17, 2025 - 12:28
Oct 17, 2025 - 12:28
 0
അർജന്റീന ടീം കേരളത്തിൽ വരില്ലെന്ന് റിപ്പോര്‍ട്ട്; കരാർ ലംഘനം ആരോപിച്ച് പര്യടനം ഉപേക്ഷിച്ചതായി എഎഫ്എ

ബ്യൂനസ് ഐറിസ്: നവംബറിൽ ലയണൽ മെസ്സിയുടെ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യത മങ്ങി. തയാറെടുപ്പുകളിലും യാത്രാ ക്രമീകരണങ്ങളിലും സംഘാടകർ തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുന്നതിനാലാണ് കേരള പര്യടനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനൻ മാധ്യമമായ 'ലാ നാസിയോൺ' റിപ്പോർട്ട് ചെയ്തു.

"നവംബറിലെ ഇന്ത്യൻ പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി സ്റ്റേഡിയവും ഹോട്ടലും സന്ദർശിക്കുകയും ചെയ്തു. എന്നാൽ, ആവശ്യപ്പെട്ട ക്രമീകരണങ്ങൾ കൃത്യമായി സജ്ജമാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. നവംബറിന് പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ട്," എ.എഫ്.എ. പ്രതിനിധിയെ ഉദ്ധരിച്ച് 'ലാ നാസിയോൺ' റിപ്പോർട്ട് ചെയ്തു.

നവംബർ 17-ന് കൊച്ചിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം സൗഹൃദമത്സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

അർജന്റീന ടീം കേരള സന്ദർശനത്തിൽ നിന്ന് പിന്മാറിയതായി ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. "ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. അതനുസരിച്ചുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. മറ്റ് വിവരങ്ങൾ സ്പോൺസറോട് ചോദിക്കണം," മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow