തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി.
പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി നൽകി. 71 ദിവസത്തിന് ശേഷമാണ് അനുമതി നൽകിയത്.
ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ആഗസ്റ്റ് 6 നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്. ഇതിനിടെ 10 തവണയാണ് ടോള്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമായി ദേശീയപാതാ അതോറിറ്റി ഉന്നയിച്ചത്.