മൂന്നാർ വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. 40 ഓളം പേർ ബസിലുണ്ടായിരുന്നു.
നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
ആധിക (19), വേണിക (19) ,സുധൻ (19) എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ആകെ 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. നിലവില്‍ 19 പേര്‍ മൂന്നാര്‍ ടാറ്റാ ടീ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. . ഗുരുതര പരിക്കേറ്റ മൂന്നുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ടോടെ നാഗർകോവിലിൽ നിന്ന് മൂന്നാറിൽ എത്തിയ വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥികളാണ് മരിച്ചത്. അമിത വേഗതയിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടമായി എന്നാണ് പോലീസിന്റെ നിഗമനം.
What's Your Reaction?






