വിമാനം എപ്പോള്‍ എത്തുന്നോ അതനുസരിച്ച് വിമാനത്താവളത്തില്‍നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ്
ksrtc bus services according to flight services

അബുദാബി: വിമാനസമയം അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പ്രവാസികളുടെ യാത്രസൗകര്യം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങള്‍ എത്തിച്ചേരുന്ന സമയം അനുസരിച്ച് ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ആദ്യഘട്ടം കൊച്ചി വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്, മാവേലിക്കര, തിരുവല്ല ഭാഗത്തേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. പുലര്‍ച്ചെ 12 മുതല്‍ ആരംഭിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഇടവിട്ട സമയങ്ങളില്‍ രാവിലെ അഞ്ചുമണിവരെ സര്‍വീസ് നടത്തും. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുക. വിമാനം വൈകിയാണ് എത്തുന്നതെങ്കില്‍ അതിനനുസരിച്ച് ബസ് സമയവും മാറ്റും.
ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടക്കുവെച്ച് കയറുന്നവര്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ വെബ്സൈറ്റ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അനുസരിച്ച് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഇത്തരം സര്‍വിസുകള്‍ക്കായി ഉപയോഗിക്കേണ്ടത്.
What's Your Reaction?






