കാസര്‍കോട് പത്താംക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Sep 16, 2025 - 16:02
Sep 16, 2025 - 16:03
 0
കാസര്‍കോട് പത്താംക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയിലേക്ക് കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow