എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്ക് വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ അറിയാം

മസ്കത്ത്: കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സെക്ടറുകളിലേക്ക് ഒമാനില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ റദ്ദാക്കി. മസ്കത്ത് - കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ റദ്ദാക്കിയത്. ഫെബ്രുവരി ഒന്‍പത് മുതൽ മാർച്ച് 25 വരെ റദ്ദാക്കലുകള്‍ ഉണ്ടാകും.
മസ്കത്ത് - കോഴിക്കോട് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്ന ഒൻപത് സർവീസുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകളാണ് കൂടുതലും റദ്ദാക്കിയത്. ഫെബ്രുവരി 9, 12, 15, 17, 19, 20, 24, 26, 27 എന്നീ തീയതികളിൽ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട് സർവീസ് ഉണ്ടാകില്ല. ഫെബ്രുവരി 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും ഫെബ്രുവരി 17 മുതൽ നാല് സർവീസുകൾ മാത്രമാണ് നടത്തുക.
രാവിലെ 8.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിൽ എത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തിൽനിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനവും ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെയുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവീസുകളും റദ്ദാക്കി.
What's Your Reaction?






