വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി

Feb 8, 2025 - 19:30
Feb 8, 2025 - 19:30
 0  7
വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിൽ കഴിയുന്ന ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രഭിനെ ജോലിയിൽനിന്ന് താത്കാലികമായി പിരിച്ചുവിട്ടു. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്.

സൗന്ദര്യവും സ്ത്രീധനവും കുറ‍ഞ്ഞെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം പ്രഭിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രഭിന്‍റെ പേലേപ്പുറത്ത് വീട്ടിലെ കിടപ്പുമുറിയിലെ ജനലിലാണ് വിഷ്ണുജ തൂങ്ങിമരിച്ചത്.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രഭിന്‍റെയും വിഷ്ണുജയുടെയും ഫോണുകൾ പോലീസിന്‍റെ സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഫോണിലെ ചില ശബ്ദസന്ദേശങ്ങളും ഫോട്ടോകളും പോലീസ് പരിശോധിച്ചുവരികയാണ് ഈ വിവരങ്ങളെല്ലാം ആരോഗ്യവകുപ്പിനെ പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow