കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്

കൊച്ചി: ബംഗ്ലാദേശ് പൗരന്മാരായ 27 പേർ പിടിയിൽ. അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
സ്ത്രീകളടക്കം പിടിയിലായിട്ടുണ്ടെന്നാണ് വിവരം.പലർക്കും മതിയായ രേഖകൾ ഇല്ലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 23 പേരും ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.
ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.
What's Your Reaction?






