കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് എന്തെല്ലാം?
640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3-യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്തുക്കള്‍ ഏതെല്ലാമെന്ന് പുറത്തുവിട്ട് അധികൃതര്‍. കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങവരെയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്.
13 കണ്ടെയ്‌നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ച് മേയ് 24-നാണ് കപ്പല്‍ ആദ്യം ചെരിഞ്ഞതും പിന്നീട് പൂര്‍ണമായി മുങ്ങിയതും.
കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്‌നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. 'CASH' എന്ന് രേഖപ്പെടുത്തിയ നാലു കണ്ടെയ്‌നറുകളുമുണ്ട്. 71 കണ്ടെയ്‌നറുകള്‍ കാലിയാണ്. 46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്‌നറുകളില്‍ തടിയും 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
What's Your Reaction?






